Sunday, January 16, 2011

പ്രവാസം

എഴുതാന്‍ മറന്ന നിന്‍ മൂകമാം നൊമ്പരം
വെയിലില്‍ പൊലിഞ്ഞു പോയോ;
പറയാന്‍ തുടങ്ങിയ മനസിന്‍റെ കാര്‍മുകില്‍
മഴയായ് പൊഴിഞ്ഞു പോയോ
ഇനിയും, ഏകാന്തമം പ്രവാസ മണ്ണ്കുടില്‍
വെളിച്ചം തിരയുന്നുവോ, മരുഭൂവില്‍-
ജീവന്‍റെ മിടിപ്പ് തേടുന്നുവോ...

പൂകാലം എനികിന്നോരോര്‍മ മാത്രം
കിളികളും പുഴകളും കുന്നുകളും
ചിന്തകളില്‍  ചിതല്‍ പുറ്റു തീര്‍ത്തു ..
രക്തം ഉറഞ്ഞ ഹൃദയ ധമനികള്‍
കവിത മറന്നു പോയി,
ജീവന്‍ ലക്‌ഷ്യം വെടിഞ്ഞു വീണ്ടും ...
പറക്ക മുറ്റാത്ത എന്‍റെ ഭാവന
ഇന്നെതോ പരദേശിയുടെ മുറ്റത്തു
അന്നമിരകുന്നു...എന്നാലും കാലം
പകര്‍ത്തിയ വസന്തം  മനസിന്‍റെ എതോ
 ഒരു കോണില്‍ ഇരുന്നു ഇന്നും വിരുന്നു വിളിക്കുന്നു...

ഗൃഹാതുരത ഇന്നും എനിക്കായ്
മേത്ത വിരികുന്നുന്ടെന്നു ....
തിരികെ വരുവാന്‍ ഞാനും നോയമ്പ്
നോക്കുന്നു എന്ന് നീ അറിയുന്നുവോ ...

No comments:

Post a Comment