Thursday, September 29, 2011

ദുര്‍മേധസ്സ്

ഒഴിഞ്ഞ മനസിന്‍റെ അകതളങ്ങളില്‍
നിന്നും ഇന്ന് ഞാന്‍ ആകാശഗംഗകളുടെ
മിടിപ്പ് പകര്‍തുന്നു... ഭ്രാന്തമായി
എന്നോ ഒരുനാള്‍ സ്വപ്നത്തില്‍ 
കണ്ടിരുന്ന അതേ ഞാന്‍ -
വൃതി ഹീനമായ പുക ചുരുള് കള്‍ക് താഴെ
ഞരമ്പുകള്‍ മുറിക്കുന്ന വേദനയില്‍
കാട്ടാളന്‍ മാരുടെ മടയില്‍ പൂകള്‍ ഇറുക്കുന്നു...
ദാസ്യം എന്നില്‍ അടിച്ചേല്‍പ്പിക്ക പെട്ട്ത്
ഏതു അമാവാസിയിലെ നിശയാമത്തില്‍
ആണ് എന്നറിയില്ല എങ്കിലും -
പുടവ കൊടുക്കാന്‍ നീ എനിക്ക് കാണിച്ചു
തന്ന ആ അരുമയായ വെള്ളി നിലാവിനെ
കാട്ടാള രക്തം പുരളാതെ എനിക്ക്  ഈ
പൂകാലം കഴിക്കണം . എന്നിലെ വിഷം
മുഴുവന്‍ നികക്ക് പാന പാത്രത്തില്‍
വിളംമ്പുന്നതിനും ഒരു നാഴിക മുന്നേ
അവളുടെ കയ്യും പിടിച്ചു നാലമ്പലം
ചുറ്റി വീണ്ടും ശയന പ്രദിക്ഷണം ചെയ്യണം.
മോക്ഷം തേടി പിന്നെ കൈലാസം പൂകണം..



1 comment: