Friday, November 11, 2011

ഏകന്‍


വളര്‍ന്നു  ഞാന്‍  ധരണി
ഏകനായ്, നിന്‍  മടിത്തട്ടില്‍
പൊക്കിള്‍  കൊടിയും ആയുള്ള ബന്ധം
വിച്ചെധിച്ച നാള്‍  മുതല്‍.
തെണ്ടി  ഞാന്‍  തെരുവുകളില്‍
വിശപ്പടക്കാനുള്ള അന്നത്തിനു ഏകന്‍ ആയി.
പഠിച്ചു  ഞാന്‍  ജീവിതം - അല്ല
അത്  എന്നെ  പഠിപ്പിച്ചു
ഞാനും  മുലപ്പാലും ആയുള്ള  ബന്ധം.
അടരാതെ  പൊലിയാതെ
പിടിച്ചെന്നെ  നിര്‍ത്തുന്ന
മനസ്സാം  മഷി കുപ്പി  .....
മുക്കിയെടുക്കണം  വികാരങ്ങളെ;
അതിലുള്ള  സ്നേഹാ അമൃതം  കൊണ്ട്
വേണം  അത്  ഇനി  മുന്നോട്ട്  ആയണമെങ്കില്‍ ..
മഴയിലും  വെയിലിലും  ഒരു  എണ്ണ
കൂടിനുള്ളില്സൂക്ഷിച്ച്ചു  വച്ച
ക്ലാവ്  പറ്റാത്ത  ഓര്‍മകളെ ...
നിങ്ങള്‍  എനിക്ക്  എന്റെ  സിരകളെ  ഉയര്‍ത്തുന്ന
ഉത്തെചകങ്ങള്‍ ....
കാക്കണം എന്നെ  ഞാന്‍  തന്നെ-
ഒരിക്കലും  മരിക്കാത്ത  ജീവസ്സിനായ്.
എന്നാലും; കുഴിച്ചു  മൂടണം  എല്ലാം  ഒരു  ദിനം-
അന്ന് പിരിയും  സമാന്തരങ്ങള്‍  ആയ
ഞാനും  എന്റെ  നിഴലും.
ഏകനാണെങ്കിലും എന്‍റെ  കൂടെ  ഉണ്ടായിരുന്ന
ഏകനല്ലാത്ത  ഞാന്‍.