Friday, November 11, 2011

ഏകന്‍


വളര്‍ന്നു  ഞാന്‍  ധരണി
ഏകനായ്, നിന്‍  മടിത്തട്ടില്‍
പൊക്കിള്‍  കൊടിയും ആയുള്ള ബന്ധം
വിച്ചെധിച്ച നാള്‍  മുതല്‍.
തെണ്ടി  ഞാന്‍  തെരുവുകളില്‍
വിശപ്പടക്കാനുള്ള അന്നത്തിനു ഏകന്‍ ആയി.
പഠിച്ചു  ഞാന്‍  ജീവിതം - അല്ല
അത്  എന്നെ  പഠിപ്പിച്ചു
ഞാനും  മുലപ്പാലും ആയുള്ള  ബന്ധം.
അടരാതെ  പൊലിയാതെ
പിടിച്ചെന്നെ  നിര്‍ത്തുന്ന
മനസ്സാം  മഷി കുപ്പി  .....
മുക്കിയെടുക്കണം  വികാരങ്ങളെ;
അതിലുള്ള  സ്നേഹാ അമൃതം  കൊണ്ട്
വേണം  അത്  ഇനി  മുന്നോട്ട്  ആയണമെങ്കില്‍ ..
മഴയിലും  വെയിലിലും  ഒരു  എണ്ണ
കൂടിനുള്ളില്സൂക്ഷിച്ച്ചു  വച്ച
ക്ലാവ്  പറ്റാത്ത  ഓര്‍മകളെ ...
നിങ്ങള്‍  എനിക്ക്  എന്റെ  സിരകളെ  ഉയര്‍ത്തുന്ന
ഉത്തെചകങ്ങള്‍ ....
കാക്കണം എന്നെ  ഞാന്‍  തന്നെ-
ഒരിക്കലും  മരിക്കാത്ത  ജീവസ്സിനായ്.
എന്നാലും; കുഴിച്ചു  മൂടണം  എല്ലാം  ഒരു  ദിനം-
അന്ന് പിരിയും  സമാന്തരങ്ങള്‍  ആയ
ഞാനും  എന്റെ  നിഴലും.
ഏകനാണെങ്കിലും എന്‍റെ  കൂടെ  ഉണ്ടായിരുന്ന
ഏകനല്ലാത്ത  ഞാന്‍.

Thursday, September 29, 2011

ദുര്‍മേധസ്സ്

ഒഴിഞ്ഞ മനസിന്‍റെ അകതളങ്ങളില്‍
നിന്നും ഇന്ന് ഞാന്‍ ആകാശഗംഗകളുടെ
മിടിപ്പ് പകര്‍തുന്നു... ഭ്രാന്തമായി
എന്നോ ഒരുനാള്‍ സ്വപ്നത്തില്‍ 
കണ്ടിരുന്ന അതേ ഞാന്‍ -
വൃതി ഹീനമായ പുക ചുരുള് കള്‍ക് താഴെ
ഞരമ്പുകള്‍ മുറിക്കുന്ന വേദനയില്‍
കാട്ടാളന്‍ മാരുടെ മടയില്‍ പൂകള്‍ ഇറുക്കുന്നു...
ദാസ്യം എന്നില്‍ അടിച്ചേല്‍പ്പിക്ക പെട്ട്ത്
ഏതു അമാവാസിയിലെ നിശയാമത്തില്‍
ആണ് എന്നറിയില്ല എങ്കിലും -
പുടവ കൊടുക്കാന്‍ നീ എനിക്ക് കാണിച്ചു
തന്ന ആ അരുമയായ വെള്ളി നിലാവിനെ
കാട്ടാള രക്തം പുരളാതെ എനിക്ക്  ഈ
പൂകാലം കഴിക്കണം . എന്നിലെ വിഷം
മുഴുവന്‍ നികക്ക് പാന പാത്രത്തില്‍
വിളംമ്പുന്നതിനും ഒരു നാഴിക മുന്നേ
അവളുടെ കയ്യും പിടിച്ചു നാലമ്പലം
ചുറ്റി വീണ്ടും ശയന പ്രദിക്ഷണം ചെയ്യണം.
മോക്ഷം തേടി പിന്നെ കൈലാസം പൂകണം..Sunday, January 16, 2011

പ്രവാസം

എഴുതാന്‍ മറന്ന നിന്‍ മൂകമാം നൊമ്പരം
വെയിലില്‍ പൊലിഞ്ഞു പോയോ;
പറയാന്‍ തുടങ്ങിയ മനസിന്‍റെ കാര്‍മുകില്‍
മഴയായ് പൊഴിഞ്ഞു പോയോ
ഇനിയും, ഏകാന്തമം പ്രവാസ മണ്ണ്കുടില്‍
വെളിച്ചം തിരയുന്നുവോ, മരുഭൂവില്‍-
ജീവന്‍റെ മിടിപ്പ് തേടുന്നുവോ...

പൂകാലം എനികിന്നോരോര്‍മ മാത്രം
കിളികളും പുഴകളും കുന്നുകളും
ചിന്തകളില്‍  ചിതല്‍ പുറ്റു തീര്‍ത്തു ..
രക്തം ഉറഞ്ഞ ഹൃദയ ധമനികള്‍
കവിത മറന്നു പോയി,
ജീവന്‍ ലക്‌ഷ്യം വെടിഞ്ഞു വീണ്ടും ...
പറക്ക മുറ്റാത്ത എന്‍റെ ഭാവന
ഇന്നെതോ പരദേശിയുടെ മുറ്റത്തു
അന്നമിരകുന്നു...എന്നാലും കാലം
പകര്‍ത്തിയ വസന്തം  മനസിന്‍റെ എതോ
 ഒരു കോണില്‍ ഇരുന്നു ഇന്നും വിരുന്നു വിളിക്കുന്നു...

ഗൃഹാതുരത ഇന്നും എനിക്കായ്
മേത്ത വിരികുന്നുന്ടെന്നു ....
തിരികെ വരുവാന്‍ ഞാനും നോയമ്പ്
നോക്കുന്നു എന്ന് നീ അറിയുന്നുവോ ...

Friday, August 13, 2010

നീല മഴ പൊട്ടുകള്‍

പാതിര കടവ് നീന്തി കയ്യും മെയ്യും തളര്‍ന്നു
ഇരുളില്‍  കൂരയില്‍ ചേക്കേറുമ്പോള്‍-
പൂക്കാന്‍ തുടങ്ങുന്ന നിശാഗന്ധി
വെറും ഒരു സ്വപ്നമായി 
നിദ്രയില്‍ മേനി പുണരുമ്പോള്‍ 
കണ്ണടച്ച്എന്നും ഞാന്‍  പ്രാര്‍തികും 
എന്നോ കാഴ്ച കൊട്ടകയില്‍
കണ്ടു മറന്ന ഒരു പാവ കൂത്ത് പോലെ 
അതും ഒരു മായ കാഴ്ച ആകണേ എന്ന് ...  

Friday, July 2, 2010

മഞ്ഞു തുള്ളികള്‍

ഇനിയും ഇനിയും
എന്നില്‍ പെയ്യും
മഴയായ് നോവുകള്‍
നിഴല്‍ മായുമീ
മനസിലെ ഈരടികള്‍
ഇരുള്‍ വീഴുമീ
നിന്‍റെ കാല്പാടുകള്‍
എന്‍ ഓമലെ
ഞാന്‍ ഏറ്റു പാടാം
ഈ ജീവനില്‍
പുലര്‍ മഞ്ഞു പോലെ

കൊതി ഊറും ഒരീറെന്‍ കാറ്റും
കിളി പാടും മാവിന്‍ തണലും
മഞ്ചാടി കുന്നിലെ ആല്‍ തറയും
വരി നെല്ലിന്‍ പാടാം നീളേ
കുരവയിടും കുഞ്ഞി കിളിയെ
കണ്ടോ നീ എന്‍റെ കളി തോഴി - അവള്‍
നിറ നിലാവിന്‍റെ വസന്തം
എന്നെനും എന്നില്‍ സുഗന്ധം

എന്‍ ഓമലെ 
ഞാന്‍ ഏറ്റു പാടാം
ഈ ജീവനില്‍ 
പുലര്‍ മഞ്ഞു പോലെ

ഇനിയും ഇനിയും എന്നില്‍ പെയ്യും
മഴ ആയ് നോവുകള്‍ .........

Friday, June 25, 2010

വീണ്ടും ഒരു ആശരീരി

വേഷ പകര്‍ച്ച കായ് നെയ്തു കൂട്ടിയ 
തോല്‍ കുപ്പായങ്ങളും ;
വികാരങ്ങള്‍ പൊട്ടി ഒലികുമ്പോള്‍
മൂടു പടം ആക്കാനുള്ള
ചായ കൂടുകളും പേറി
പിറകാത്ത ലോകത്തേക്
ഭിക്ഷാടനതിനു പുറപെടുന്ന
ഹൈടെക് മനുഷ്യാ ... നീ
മതി ഭ്രമം ബാദിച്ച ഇരവ് 
ഇന്‍റെ ജാര സന്ധതി...
ഉണരാന്‍ ഇനിയും കാതങ്ങള്‍ എത്ര ഉണ്ടെന്നു 
എനികറിയില്ല ശുഭം ആശംസിക്കുന്നു ,.....

Wednesday, June 16, 2010

അനാമിക

തെയ്യങ്ങള്‍ പകര്‍ന്നു തന്ന കടും

ചായങ്ങള്‍ കളങ്കപെടാതെ 
ഒരു മഷി തണ്ടില്‍ കോര്‍ത് വച്ചിരുന്നു ഞാന്‍;
പക്ഷെ ഏതോ ഒരു മഴ കാലത്ത് എന്‍റെ മനസാം 
മഷി കുപ്പി യിലെ നിറമുള്ള അക്ഷരങ്ങള്‍-
എന്‍റെ ജീവന്‍റെ ചോര തുള്ളികള്‍ 
 മഴ വെള്ള പാച്ചിലില്‍ ചോര്‍ന്നു പോയി ... 

ബാല്യത്തില്‍   എനിക്ക് നീ

അത്ഭുദം ആയിരുന്നു

പിന്നെ അതെന്നില്‍

ലഹരിയായ് അലിഞ്ഞു

 എന്നിട്ടും നീ എന്തെ

ഇന്നും എന്റെ

മണിയറയില്‍ അടിമയായി

കഴിയുന്നു .; . ലഹരിയാല്‍
 ഭ്രമം ബാദിച്ച എന്‍റെ 
കണ്ണുകള്‍കു  നാളമായ്
ഒരു പുഞ്ചിരിയും കൊണ്ട്   
നീ കടം വീട്ടുന്നു  ...... 
തോറ്റു പോയി ഞാന്‍
നിന്‍റെ നിഷ്കളങ്ങമായ 
പുഞ്ചിരിക്കു മുന്‍പില്‍ 
എന്‍റെ കണ്ണ്‍ ഇണകളെ ........